കയ്പമംഗലം: സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഫോർട്ടിഫൈഡ് അരി ബോധവത്കരണവും പാചക പ്രദർശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വാസന്തി തിലകൻ അധ്യക്ഷതവഹിച്ചു. തോമസ് വിൽസണ് ക്ലാസ് നയിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, റേഷനിംഗ് ഇൻസ്പെക്ടർ പി.എം. സജിന, ഐസിഡിഎസ് സൂപ്പർവൈസർ അജിത എന്നിവർ സംസാരിച്ചു. പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഐസിഡിഎസ് സൂപ്പർവൈസർ, അങ്കണവാടി വർക്കേഴ്സ്, റേഷൻ കട ലൈസൻസികൾ പങ്കെടുത്തു.
അരി ബോധവത്കരണം
01:04 AM Mar 21, 2023 | Deepika.com