ഇരിങ്ങാലക്കുട: എന്തൊക്കെയായിരുന്നു കഴിഞ്ഞ ബജറ്റുകളിൽ നഗരസഭ പ്രഖ്യാപിച്ച പദ്ധതികൾ ഇവയിൽ പലതും പൂർത്തിയാക്കാത്തവയും തുടക്കം കുറിക്കാത്തവയുമാണ്. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും കടലാസിൽതന്നെ.
2022ലെ ബജറ്റിൽ
നടപ്പിലാകാത്തവ;
പിഎംഎവൈലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 300 വീടുകളുടെ നിർമാണം, ടൗണ്ഹാളിനോടു ചേർന്നുള്ള കോംപ്ലക്സ് പൂർണമായും പുതുക്കിപണിത് കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിർമിക്കൽ, ഹിൽപാർക്ക് പ്ലാന്റിൽ മെറ്റീരിയൽ കളക്ഷൻ നിർമാണം, ആറിടങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണം.
ഇതിൽ പലതും ഇന്നു അവതരിപ്പിക്കുന്ന ബജറ്റിൽ ഇടംപിടിക്കുവാനാണു സാധ്യത.
വാഗ്ദാനം മാത്രം മിച്ചം; നടപ്പായത് കമ്മി ! ഇരിങ്ങാലക്കുട നഗരസഭ ബജറ്റ് നാളെ
01:04 AM Mar 21, 2023 | Deepika.com