പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതം: കാട്ടൂർ പഞ്ചായത്ത്
01:01 AM Mar 21, 2023 | Deepika.com
കാട്ടൂർ: പ്ലാസ്റ്റിക്ക് മാലിന്യവുമായി ബന്ധപ്പെട്ട് കാട്ടൂർ പഞ്ചായത്തിനെതിരേ പ്രതിപക്ഷ കക്ഷികൾ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ടി.വി. ലത പറഞ്ഞു. കഴിഞ്ഞ വർഷം 75,635 കിലോ മലിന്യം ക്ലീൻകേരള മിഷൻ സംഭരിച്ചതായും ഈ വർഷം ഏകദേശം 5,000 കിലോയോളം മലിന്യം ക്ലീൻകേരള ഏറ്റെടുത്തതായും പ്രസിഡന്റ് പറഞ്ഞു. ക്ലീൻകേരള പദ്ധതി പ്രകാരം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്താണ് കാട്ടൂർ. മൂന്ന് അവാർഡുകളും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യ കന്പനിയെക്കൂടി ഉൾപ്പെടുത്തി പ്ലാസ്റ്റിക്ക് മാലിന്യനീക്കം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതിനുമുൻപുതന്നെ സംഭരിച്ച മുഴുവൻ മാലിന്യവും നീക്കംചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.