പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി ആഘോഷം മെയ് 28ന് നടക്കും. താലപ്പൊലി ആഘോഷവുമായി ബന്ധപ്പെട്ട ആലോചന പൊതുയോഗം ചേർന്നു.
കാവ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ ദേശം പ്രസിഡന്റ് സുകുമാരൻ മേനോൻ അധ്യക്ഷനായി. മേയ് 23 ന് പാട്ട് കൊട്ടി അകം കൊള്ളും.
തുടർന്നുള്ള ദിവസങ്ങളിൽ കളം പൂജകളും കളം പാട്ടും നടക്കും. 27ന് ദേശക്കളവും 28ന് താലപ്പൊലിയും 29ന് തെണ്ടിൽമേൽ കർമവും നടക്കും.
താലപ്പൊലി ദിവസം ദേശ ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന എഴുന്നള്ളിപ്പ് കഴിഞ്ഞശേഷം കാവിലേക്ക് എത്തുന്ന മൈനർ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സ്പെഷൽ പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നവർ മാർച്ച് 26 ന് ചേരുന്ന പൊതുയോഗത്തിൽ അപേക്ഷ സമർപ്പിക്കണമെന്നും മൈനർ കമ്മിറ്റി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്നും ദേശ കമ്മിറ്റി അറിയിച്ചു.
ദേശം വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം.പി. ശശിധരൻ, സെക്രട്ടറി കെ. അരവിന്ദാക്ഷൻ, സുനിൽ അന്പാടി, രാജശേഖൻ, കലാമണ്ഡലം പരമേശ്വരൻ, സോ മൻ മുല്ലയ്ക്കൽ, മനോജ്. പി.സി, പി. ചന്ദ്രശേഖരൻ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
കൊട്ടേക്കാട്ടുകാവ് താലപ്പൊലി ആഘോഷം മേയ് 28ന്
01:01 AM Mar 21, 2023 | Deepika.com