ടൗ​ണ്‍​ഹാ​ൾ തീ​യറ്റ​ർ ഡിപിആ​ർ ത​യാ​റാ​ക്കും

01:01 AM Mar 21, 2023 | Deepika.com
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​ക്ക് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം, ടൗ​ണ്‍ ഹാ​ളി​നോ​ടൊ​പ്പം മ​ൾ​ട്ടിപ്ല​ക്സ് തിയേറ്റ​ർ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് ഡിപിആ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് തൃ​ശൂർ ഗ​വ.​എ​ൻജിനീ​യ​റിം​ഗ് കോ​ള​ജി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​ന് കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
2022-23 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള 46,28,550 രൂ​പ​യു​ടെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ​ക്കു കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. 50 ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃത്തി​ക​ളു​ടെ അ​ട​ങ്ക​ൽ​തു​ക​യി​ൽ മാ​റ്റം വ​രു​ത്താ​തെ എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്യു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. മ​ഴ​ക്കാ​ലപൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത 2023 പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭാത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കും. ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വ​ലി​ച്ചെ​റി​യ​ൽ മു​ക്ത​കേ​ര​ളം ക്യാ​ന്പ​യി​ൻ ആ​രോ​ഗ്യ ജാ​ഗ്ര​ത പ​ദ്ധ​തി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കും.
ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എ​സ്.​പി. ജെ​യിം​സ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെയർപേഴ്സൺ ഷീ​ജ പ്ര​ശാ​ന്ത് അ​ധ്യക്ഷ​ത വ​ഹി​ച്ചു.