പാലയൂർ: നമ്മുടെ ജീവിതവും ഹൃദയവും നദി പോലെയാവണമെന്ന് സിഎംഐ സഭ പ്രൊവിൻഷ്യാൾ ഫാ. ഡേവീസ് പനയ്ക്കൽ പറഞ്ഞു. പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ അഞ്ചു ദിവസമായി നടത്തിയ പാലയൂർ ബൈബിൾ കണ്‍വൻഷന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു പ്രൊവിൻഷ്യാൾ.
പോട്ട ഡിവൈൻ മിനിസ്ട്രി ഫാ. മാത്യു നായ്ക്കാംപറന്പിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്വൻഷൻ നയിച്ചത്. ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി ഫാ. ആന്റോ രായപ്പൻ, കണ്‍വീനർ തോമസ് ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റിമാരായ ജോസഫ് വടക്കൂട്ട്, ജിന്റോ ചെമ്മണ്ണൂർ, മാത്യു ലീജിയൻ, സിന്റോ തോമസ്, സെക്രട്ടറി ബിജു മുട്ടത്ത്, ജനറൽ കണ്‍വീനർ തോമസ് വാകയിൽ, കണ്‍വീനർമാരയ പി.ഐ. ലാസർ മാസ്റ്റർ, സി.ഡി. ലോറൻസ്, പിആർഒ ജെഫിൻ ജോണി, ഫൊറോന പ്രാർഥനാ ഗ്രൂപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
പാലയൂർ ബൈബിൾ കണ്വൻഷൻ സമാപിച്ചു
12:59 AM Mar 21, 2023 | Deepika.com