കുറുമാൽ: സെന്റ് ജോസഫ് കപ്പേളയിൽ കഴിഞ്ഞ ഒരാഴ്ചയായി ലദീഞ്ഞും നൊവേനയും നേർച്ച വിതരണവും നടന്നുവന്നിരുന്നു. തിരുനാൾ ദിനത്തിൽ വൈകീട്ട് സെന്റ് ജോസഫ് കപ്പേളയിലെ ലദീഞ്ഞിനും നൊവേനക്കും ശേഷം കുറുമാൽ സെന്റ് ജോർജ് ദേവാലയത്തിന്റെ തിരുമുറ്റത്ത് കെഎൽഎം സംഘടനയുടെ പതാക ഉയർത്തലും മെന്പർഷിപ്പ് വിതരണോ ദ്ഘാടനവും നടത്തി.
തുടർന്ന് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത് കപ്പൂച്ചിൻ മുഖ്യകാർമികനായിരുന്നു. വികാരി ഫാ. നിക്സണ് കൊളാട്ടുകുടി സഹകാർമികനായി. തുടർന്ന് പ്രദക്ഷിണവും നേർച്ച ഭക്ഷണ വിതരണവും ഫാൻസി വെടിക്കെട്ടും നടന്നു.
ഉൗട്ടുതിരുനാളിന് കൈക്കാരന്മാരായ സി.ഐ. ജോസഫ്, വി.ടി. ഫ്രാൻസിസ്, കെഎൽഎം പ്രസിഡന്റ് പി.ജി. കൊച്ചുദേവസി, സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
കുറുമാൽ സെന്റ് ജോർജ് ദേവാലയത്തിൽ തിരുനാൾ
12:59 AM Mar 21, 2023 | Deepika.com