പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ തങ്കച്ചനെയാണ് പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയത്. 1999 ൽ പെരുനാട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയായ ഇയാളെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2010 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 24 വർഷങ്ങളായി പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു തങ്കച്ചനെന്നു പോലീസ് പറഞ്ഞു. നിലവിൽ താമസിക്കുന്ന ആനന്ദപ്പള്ളി മാമ്മൂടുള്ള വീട്ടിൽനിന്നാണ് പോലീസ് കുടുക്കിയത്.
പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പിടികൂടി
10:39 PM Mar 20, 2023 | Deepika.com