കൊടുങ്ങല്ലൂർ: കെഎൽസിഎയുടെ സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ച് 26ന് പള്ളുരുത്തിയിൽ നടക്കുന്ന സമുദായ സംഗമത്തിനും റാലിക്കും ഒരുക്കമായി കെഎൽസിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റ് അനിൽ കുന്നത്തുർ നയിക്കുന്ന വിളംബര വാഹന ജാഥ കോട്ടപ്പുറം രൂപതയുടെ ശബ്ദമായിരുന്ന കെഎൽസിഎ മുൻ സംസ്ഥാന സെക്രട്ടറി ഒ.ടി. ഫ്രാൻസിസിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം കോട്ടപ്പുറം രൂപതാ ചാൻസലർ ഫാ.ബെന്നി വാഴക്കൂട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. റാഫെൽ ആന്റണി ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി. ഫാ. ജോഷി കല്ലറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഒ.ടി. ഫ്രാൻസിസിന്റെ പത്നി ഫിലോ ഫ്രാൻസിസ് പൊന്നാട അണിയിച്ചു.
ഫാ. ജാക്സണ് വലിയപറന്പിൽ, രൂപതാ സെക്രട്ടറി ജോണ്സണ് മങ്കുഴി, അലക്സ് താളൂപാഠത്ത്, ഇ.ഡി. ഫ്രാൻസിസ്, കൊടുങ്ങല്ലൂർ മുൻസിപ്പൽ കൗണ്‍സിലർ വി.എം. ജോണി, ടോമി തൗണ്ടശേരി, ജോണ്സണ് വാളൂർ, സൈമൺ, ഷാജു പീറ്റർ, സാബു കൊത്തലംഗോ എന്നിവർ പ്രസംഗിച്ചു. വിളംബര ജാഥ കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ പര്യടനം നടത്തി കുഞ്ഞിത്തയിൽ സമാപിക്കും.
വിളംബര വാഹന ജാഥ
12:55 AM Mar 20, 2023 | Deepika.com