ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന്റെ വാർഷിക കലാമേളയായ "തിലംഗ് 2023' ശ്രദ്ധേയമായി. സാഹിത്യം, പെയിന്റിംഗ്, സംഗീതം, നൃത്തം, പ്രഭാഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മുപ്പത്തിനാല് മത്സര ഇനങ്ങളായിരുന്നു മേളയിൽ അരങ്ങേറിയത്.
കലാമേളയുടെ ഒൗപചാരിക ഉദ്ഘാടനം യുവ വയലിനിസ്റ്റും 2022ലെ ഓൾ ഇന്ത്യ കോണ്ബ്രിയോ വയലിൻ കോന്പറ്റീഷൻ വിജയിയുമായ മാർട്ടിന ചാൾസ് നിർവഹിച്ചു. മാർട്ടിന ചാൾസ് അവതരിപ്പിച്ച വയലിൻ പ്രകടനം ഉദ്ഘാടന സമ്മേളനത്തിന് മിഴിവേകി.
എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോണ് പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോണ് എന്നിവർ സംബന്ധിച്ചു. അധ്യാപകരായ കെ.ടി. ജിനു, കാതറിൻ ജെ. നേരേവീട്ടിൽ, ആർട്സ് സെക്രട്ടറി നിർമൽ ഡേവിഡ്, സ്റ്റുഡന്റ്സ് യൂണിയൻ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ കലാമേള
12:55 AM Mar 20, 2023 | Deepika.com