പുന്നയൂർക്കുളം: സാഹിത്യ സമിതിയുടെ വാർഷികവും ചെറുകഥാ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും കമല സുരയ്യ സമുച്ചയത്തിൽ നടത്തി. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് അബ്ദുൾ പുന്നയൂർക്കുളം അധ്യക്ഷതവഹിച്ചു. പുന്നയൂർക്കുളം വി. ബാപ്പു മാസ്റ്ററുടെ സ്മരണയ്ക്കായി സാഹിത്യ സമിതി ഏർപ്പെടുത്തിയ ചെറുകഥാ മത്സരത്തിൽ കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കെ.എസ്. അവന്തിക ഒന്നാം സ്ഥാനവും ഹർഷ അഷറഫ് രണ്ടാംസ്ഥാനവും വന്നേരി ഹയർസെക്കൻഡി സ്കൂളിലെ ഫൗസ മൂന്നാംസ്ഥാനവും നേടി. ഇവർക്കുള്ള സമ്മാനം വിതരണം ചെയ്തു. ഷീബ അമീർ, വിജു നായരങ്ങാടി എന്നിവർ പ്രഭാഷണം നടത്തി. നിരൂപകൻ എൻ.വി. മുഹമ്മദാലി പരിചായകം നടത്തി. പി. ഗോപാലൻ, ഉമ്മർ അറയ്ക്കൽ, രാജേഷ് കടാന്പുള്ളി ഷാജൻ വാഴപ്പുള്ളി എന്നിവർ പ്രസംഗിച്ചു.
സാഹിത്യ സമിതി വാർഷികം
12:51 AM Mar 20, 2023 | Deepika.com