വടക്കാഞ്ചേരി: നിർധന കുടുംബത്തിന് കരുതലൊരുക്കി യുഎഇയിലെ പ്രവാസികൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘം. സുഹൃദ്സംഘം മെന്പർകൂടിയായ പുല്ലാനിക്കാട് സ്വദേശി പുത്തൂക്കര വീട്ടിൽ വിക്ടറിനാണ് വീട് നിർമിച്ചുനൽകുന്നത്.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ തറക്കല്ലിട്ടു. ചടങ്ങിൽ കെ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. തെക്കേതിൽ അക്ബർഷാ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ, ഡിവിഷൻ കൗണ്‍സിലർ ജിജി സാംസണ്, ഹൈദർകോയ, വി.വി. ഫ്രാൻസിസ്, ഷാനു മച്ചാട് തുടങ്ങിയവർ പ്രസംഗിച്ചു. യുഎഇയിൽ വടക്കാഞ്ചേരി സുഹൃദ് സംഘം ഭാരവാഹികളായ പ്രസിഡന്റ് അഷ്റഫ് തിയ്യാട്ടിൽ, സെക്രട്ടറി ബിമൽ ജെയിംസ്, ട്രഷറർ അബ്ദുൾ ജലീൽ, ചാരിറ്റി കണ്‍വീനർ കെ.എ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്നേഹ വീട് എന്ന പേരിൽ സുഹൃദ് സംഘത്തിന്റെ കീഴിൽ മൂന്നാമത്തെ വീടിനാണ് ഇന്നലെ തുടക്കംകുറിച്ചത്.
നിർധന കുടുംബത്തിന് കരുതലൊരുക്കി പ്രവാസികൂട്ടായ്മ
12:51 AM Mar 20, 2023 | Deepika.com