ആരോഗ്യകേന്ദ്രത്തിൽ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ
12:51 AM Mar 20, 2023 | Deepika.com
ചേർപ്പ്: സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ വനിതാ ജീവനക്കാരിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. ചേർപ്പ് ചെറുചേനം കാര്യാട്ട് വീട്ടിൽ അസീസ(45)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു സംഭവം. ചെവി വേദനയുമായി ആശുപത്രി യിലെത്തിയ അസീസിനോട് ഡോക്ടർമാരില്ല എന്ന് പറഞ്ഞതിൽ പ്രകോപിതനായിരുന്നു ആക്രമണം. ആശുപത്രിയിലെ ഒപിയിൽ ഉണ്ടായിരുന്ന ജീവനക്കാരി ഷാജിഹയ്ക്കയെ മർദിക്കുകയും മൊബൈൽ ഫോണ് തട്ടിത്തെറിപ്പിക്കുകയും ഭിന്നശേഷിക്കാരിയായ നഴ്സിംഗ് ഓഫീസർ സീബയ്ക്ക് നേരെ വധഭീഷണി നടത്തുകയും ചെയ്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവം നടന്ന് ഒരുമാസത്തിനു ശേഷമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.