പറപ്പുക്കര: സെന്റ് ജോണ്‍ നെപുംസിയാൻ ഫൊറോനാ പള്ളിയിലെ മെയ് 15,16 ലെ തിരുനാൾ ആഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നോട്ടീസിന്റെ പ്രകാശനവും കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വികാരി മോണ്‍. ജോസ് മാളിയേക്കൽ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ നായത്തോടൻ, ജനറൽ
കണ്‍വീനർ ജോസ് പനംങ്കുളത്തുകാരൻ, സെക്രട്ടറി റെജിൻ പാലത്തിങ്കൽ, ഫിനാൻസ് കണ്‍വീനർ വർഗീസ് ചുള്ളിപ്പറന്പിൽ എന്നിവർ സംസാരിച്ചു.
വാർഷിക കണ്വൻഷൻ
തൃശൂർ: 12-ാമത് ദർശന സമൂഹത്തിന്റെ വാർഷിക കണ്വൻഷൻ നെടുപുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ നടന്നു. അതിരൂപത ദർശന സമൂഹം മുൻ ഡയർക്ടർ ഫാ. ജോസ് തേക്കേക്കര
ഉദ്ഘാടനം ചെയ്തു. അതിരൂപത ദർശന സമൂഹം ഡയർക്ടർ ഫാ. പോൾസണ്‍ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ദർശന സമൂഹം പ്രസിഡന്റ് തോമസ് ജോസ്, നെടുപുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ദർശന സമൂഹം പ്രസിഡന്റ് പ്രിൻസ് ചീനിക്കൽ എന്നിവർ പ്രസംഗിച്ചു.
തിരുനാൾ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം
12:51 AM Mar 20, 2023 | Deepika.com