വടക്കാഞ്ചേരി: എങ്കക്കാട് ദുരൂഹ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയ അപരിചിതർ മറ്റു കേസിലെ പ്രതികൾ. കഴിഞ്ഞദിവസം പുലർച്ചെ എങ്കക്കാട് ഉങ്ങിൻതറയിൽ സ്കൂട്ടറിൽ എത്തിയ രണ്ടുപേരെ സമീപവാസികൾകാണുകയായിരുന്നു.
തുടർന്ന് അടുത്തുള്ള കെട്ടിടത്തിൽ മറഞ്ഞ് ഇരുന്ന ഇവരെയും വാഹനവും പിന്നീട് പോലീസിൽ അറിയിച്ച് പോലീസിന് കൈമാറി. അന്തിക്കാട് സ്വദേശികളായ കറുന്തേടത്ത് വീട്ടിൽ പ്രശോഭ്(37), തണ്ടിയേൽ വീട്ടിൽ വിഷ്ണു(32) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് വടിവാൾപോലെയുള്ള ആയുധവും പോലീസിനു ലഭിച്ചു.
ഇവരുടെ പേരിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ അബ്കാരി കേസിൽ പ്രതിയായി ഒളിവിൽ നടന്നിരുന്ന പ്രശോഭിനെ എക്സൈസിനു കൈമാറി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവിനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ദുരൂഹസാഹചര്യത്തിൽ നാട്ടുകാർ പിടികൂടിയ അപരിചിതർ മറ്റുകേസുകളിലെ പ്രതികൾ
12:51 AM Mar 20, 2023 | Deepika.com