പാലപ്പിള്ളി: ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ നടാന്പാടത്തെ തോട്ടത്തിൽ തന്പടിച്ചത് നാട്ടുകാരെ ആശങ്കയിലാക്കി. കള്ളിച്ചിത്ര ആദിവാസി കോളനിക്ക് സമീപം 50 ആനകളാണ് ഭീതി പരത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം പിള്ളത്തോടിനു സമീപം ആനത്താരയിറങ്ങി വന്ന ആനകളാണു കോളനിക്ക് സമീപം തന്പടിച്ചത്.
റബർ തോട്ടത്തിൽ അടിക്കാട് വളർന്ന് കാടുകെട്ടിക്കിടക്കുന്നതാണു കാട്ടാനകൾക്ക് താവളമാകുന്നത്. പുനർ നടീൽ നടത്തേണ്ട തോട്ടം വെട്ടിത്തെളിക്കാൻ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്.
അതേ സമയം കാട്ടാനകളിറങ്ങുന്നത് പതിവായ പാലപ്പിള്ളി മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡിൽ വാഹനയാത്രക്കാർക്ക് കാട്ടാനകൾ മാർഗതടസം സൃഷ്ടിക്കുന്നത് പതിവായിരുന്നു.
തോട്ടത്തിൽ 50 കാട്ടാനകൾ; ഭീതിയൊഴിയാതെ പാലപ്പിള്ളി
12:50 AM Mar 20, 2023 | Deepika.com