തൃശൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
പതാക പ്രയാണത്തിന്റെ കോ-ഒാർഡിനേറ്റർമാരായ ഡോ. ഫ്രാൻസിസ് ജെ.ആറാടൻ, ടോമി പ്ലാത്തോട്ടം എന്നിവർക്കു പതാക കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ പ്രോലൈഫ് ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറന്പിൽ, സെക്രട്ടറിമാരായ ബിജു കോട്ടേപ്പറന്പിൽ, സെമിലി , ജനറൽ കണ്‍വീനർ മോൻസി ജോർജ് ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, സാബു ജോസ്, ജോർജ് എഫ്. സേവ്യാർ, രൂപതാ ആനിമേറ്റർമാരായ സിസ്റ്റർ സിമ്മി ജോസഫ്, സിസ്റ്റർ മെർളി, താമരശേരി രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.
പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു
12:50 AM Mar 20, 2023 | Deepika.com