കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ദശാബ്ദിയാഘോഷത്തിന്റെ ഭാഗമായി "സ്കെഡ്യുക്കേഷൻ' പദ്ധതിയിലൂടെ പ്ലസ്ടു അല്ലെങ്കിൽ ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് കന്പ്യൂട്ടറധിഷ്ഠിത തൊഴിൽ നൈപുണ്യം നേടുവാൻ സഹായിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ ആയ Certificate in Accounting Technician(CAT), CA Foundation, CS Executive Entrance Test (CSEET), Tally Prime, Cambridge assessment B1 prelims, Certificate Programming & Emerging Technology തുടങ്ങിയ കോഴ്സുകൾ തികച്ചും സൗജന്യമായി നടത്തും.
ഈ അവധിക്കാല കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ 25 ന് മുന്പ് താഴെ പറയുന്ന ഫോണ് നന്പറിൽ ബന്ധപ്പെടുക. 0480-2713 713, 9497233713.
സഹൃദയയിൽ സൗജന്യ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ
12:50 AM Mar 20, 2023 | Deepika.com