ചാലക്കുടി: കലാ കായിക - സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്നുമുൻ എംഎൽഎ അഡ്വ. പി.കെ. ഇട്ടൂപ്പ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
കേരള കോണ്ഗ്രസ് - എം ജില്ലാ കമ്മറ്റി പി.കെ. ഇട്ടൂപ്പിന്റെ 25-ാം ചരമവാർഷികത്തോടനുബണ്ഡിച്ച് നടത്തിയ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് നേതാക്കളായ എം.ടി. തോമസ് മാസ്റ്റർ, സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി മാത്യു കാവുങ്കൽ, ഡെന്നീസ് കെ. ആന്റണി, അഡ്വ. പി.ഐ. മാത്യു, ജോർജ് താഴേക്കാ ടൻ, ബേബി നെല്ലിക്കുഴി, ഷാജി ആനിത്തോട്ടം, പോളി ഡേവിസ് എന്നിവർ പ്രസംഗിച്ചു.
പി.കെ. ഇട്ടൂപ്പിന്റെ 25-ാം ചരമവാർഷിക അനുസ്മരണം
12:50 AM Mar 20, 2023 | Deepika.com