ചേർപ്പ്: പെരിഞ്ചേരി മണവൻകോട് ക്ഷേത്രത്തിനു സമീപം പുല്ലിന് തീയിടുന്നതിനിടെ പുക ശ്വസിച്ച് ഗൃഹനാഥൻ മരിച്ചു. പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ(59 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.
പെരിഞ്ചേരി മണവൻകോട് ക്ഷേത്രത്തിനു സമീപം ഒല്ലൂർ സ്വദേശിയായ ജോസിന്റെ പറന്പിൽ കാടുപിടിച്ചു കിടക്കുന്ന പുല്ലിന് തീയിട്ടതായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ബഹളം വയ്ക്കുകയും ശ്വാസതടസത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും നാട്ടുകാർ തീ അണച്ചിരുന്നു. ഭാര്യ: ബേബി. മക്കൾ: ദിവ്യ, ഭവ്യ.
പുല്ലിന് തീയിടുന്നതിനിടെ പുക ശ്വസിച്ച് ഗൃഹനാഥൻ മരിച്ചു
11:26 PM Mar 19, 2023 | Deepika.com