വെറ്റിലപ്പാറ: സെന്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്ന്. രാവിലെ 10 ന് ഫാ. സുബിൻ കിഴക്കേവീട്ടിൽ നയിക്കുന്ന തിരുന്നാൾ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
തുടർന്ന് നൊവേനയും ഉൗട്ടു നേർച്ചയും ഉണ്ടായിരിക്കും. ഉൗട്ടുനേർച്ചയിൽ 2500 പേർ പങ്കെടുക്കും. തിരുനാൾ നടത്തിപ്പിനായി ഇടവക വികാരി ഫാ. ഡാന്റിസ് കിഴുക്കരക്കാട്ടിലും പന്ത്രണ്ട് കമ്മറ്റികളിലായി 250ഓളം പേർ അടങ്ങുന്ന ഒരു വലിയ ടീമും പ്രവർത്തിച്ചു വരുന്നുണ്ട്.
തിരുനാളും ഉൗട്ടു നേർച്ചയും
01:07 AM Mar 19, 2023 | Deepika.com