പെരിന്തൽമണ്ണ: ഇന്ത്യൻ സൈക്യാട്രി സൊസൈറ്റിയുടെ കേരള ചാപ്റ്ററും മലപ്പുറം സൈക്യാട്രി ഗിൽഡും പെരിന്തൽമണ്ണ ഐഎംഎയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പൊതുപ്രവർത്തകർക്കുള്ള മാനസിക ആരോഗ്യബാധവത്കരണ സെമിനാർ സംസ്ഥാന പ്രസിഡന്റ് ഡോ.ആൽഫ്രഡ് സാമുവൽ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.സീതി, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ.കൃഷ്ണദാസ് എളേടത്ത്, ഡോ.ടി.എം.രഘുറാം, ഡോ.മനോജ് കുമാർ, ഡോ.ആഷിഷ് എം.നായർ എന്നിവർ പ്രസംഗിച്ചു. ഡോ.സുനി, ഡോ.നിധീഷ് ശങ്കർ, ഡോ.ഐഷ സാബിൻ, ഡോ.മുഹമ്മദ് മുസ്തഫ എന്നിവർ ക്ലാസുകൾ നയിച്ചു.
മാനസികാരോഗ്യ ബോധവത്കരണ സെമിനാർ നടത്തി
01:04 AM Mar 19, 2023 | Deepika.com