കായകൽപ അവാർഡ്; പ്രത്യേക പുരസ്ക്കാര തിളക്കത്തിൽ നിലന്പൂർ ജില്ലാ ആശുപത്രി
01:04 AM Mar 19, 2023 | Deepika.com
നിലന്പൂർ: സർക്കാരിന്റെ കായകൽപ അവാർഡ് തിളക്കത്തിൽ നിലന്പൂർ ജില്ലാ ആശുപത്രി. 76.13 മാർക്ക് കരസ്ഥമാക്കിയാണ് ജനറൽ, വിമൻ ആൻഡ് ചിൽഡ്രൻ ജില്ലാ ആശുപത്രികൾ ഉൾപ്പെട്ട ഗണത്തിൽ നിലന്പൂർ ജില്ലാ ആശുപത്രിയുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ, രോഗികൾക്ക് നൽകുന്ന സേവനം, ശുചിത്വം തുടങ്ങിയവയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.