ചുങ്കത്തറ: വ്യക്തി സംസ്കരണത്തിനും സാംസ്കാരിക സംശുദ്ധതക്കും അവസരമൊരുക്കേണ്ട റംസാൻ മാസത്തിലെ നോന്പും അനുബന്ധ പ്രവർത്തനങ്ങളും കച്ചവട ലാഭത്തിന്റെയും ആരോഗ്യ അപചയത്തിന്റെയും അവസരമായി തരംതാഴാതിരിക്കാൻ നോന്പനുഷ്ഠിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ചുങ്കത്തറ കഐൻഎം മണ്ഡലം കമ്മിറ്റി നടത്തിയ പഠന ക്യാന്പ് അഭിപ്രായപ്പെട്ടു.
കഐൻഎം ജില്ലാ ഖജാൻജി പി. അബൂബക്കർ മദനി ഉദ്ഘാടനം ചെയ്തു. കഐൻഎം മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
സംഗമം നടത്തി
01:04 AM Mar 19, 2023 | Deepika.com