മഞ്ചേരി: ചുള്ളക്കാട് ഗവ. യുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. ’നിറക്കൂട്ട് 2023’ എന്നപേരിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന വാർഷികാഘോഷ പരിപാടി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാറിന്റെ സമഗ്ര ശിക്ഷാ കേരളയിൽ നിന്ന് ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വർണക്കൂടാരം മോഡൽ പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനവും നടക്കും. വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.ടി മണികണ്ഠൻ, അധ്യാപകരായ ജ്യോതി രമണി എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിക്കും.
പ്രധാനധ്യാപകൻ പി.ടി മണികണ്ഠൻ, ചെയർമാൻ രാജേഷ് കല്യാണി, ടി.പി വിനോദ്, സി.സ്വപ്ന, സരസ്വതി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാർഷികാഘോഷത്തിന് ഇന്നു തുടക്കം
01:04 AM Mar 19, 2023 | Deepika.com