അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. എടക്കുളം സ്വദേശിയായ യുവാവിനാണ് എലിപ്പനി സ്ഥിരീകരിച്ചത്. നാലുദിവസമായി തുടരുന്ന പനി മാറാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയും ശുചിത്വവും പാലിക്കണമെന്ന് പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽനിന്ന് മുന്നറിയിപ്പുനൽകി. പനിയാണ് പ്രധാന ലക്ഷണം. ഇതോടൊപ്പം അമിതമായ ശരീരവേദന, ഓക്കാനം, ഛർദ്ദി എന്നിവയും ഉണ്ടാകും. പനിയുണ്ടെങ്കിൽ സ്വയംചികിത്സ ചെയ്യാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. തൊഴിലുറപ്പ്, പോലെയുള്ള ജോലികൾ ചെയ്യുന്നവർ പ്രതിരോധമരുന്ന് കഴിക്കേണ്ടതാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
പൂമംഗലത്ത് ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു
12:44 AM Mar 19, 2023 | Deepika.com