തിരുമുക്കുളം പള്ളിയിൽ തിരുനാൾ
12:44 AM Mar 19, 2023 | Deepika.com
മാള: കുഴൂർ തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ഇന്ന് നടക്കും. വികാരി റവ.ഡോ. ജോണ്സൻ ജി. ആലപ്പാട്ട് തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് നേർച്ചപായസം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി എന്നിവ നടന്നു. തിരുനാൾ ദിനമായ ഇന്ന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാനക്ക് പാറക്കടവ് ലാസലറ്റ് സെമിനാരിയിലെ ഫാ. ജോയൽ നരിമറ്റത്തിൽ മുഖ്യ കാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഉൗട്ടുനേർച്ച വെഞ്ചരിപ്പ് എന്നിവ നടക്കും.