കാക്കുളിശേരി പള്ളിയിൽ തിരുനാൾ
12:44 AM Mar 19, 2023 | Deepika.com
മാള: കാക്കുളിശേരി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്ന് നടക്കും. രാവിലെ 9.30ന് കൂടു തുറക്കൽ, തിരുനാൾ പാട്ടുകുർബാന. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടർ ഡോ. റിജോയ് പഴയാറ്റിൽ മുഖ്യ കാർമികനാകും. തുടർന്ന് നേർച്ച ഉൗട്ട്. വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന.