കോണ്‍ഗ്രസ് സമരം വിജയം
12:41 AM Mar 19, 2023 | Deepika.com
ചിറ്റാട്ടുകര: കോണ്‍ഗ്രസ് സമരങ്ങൾ വിജയം കണ്ടു. എളവള്ളിയിലെ ജലനിധി വെള്ള വിതരണം പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് അടിയന്തിര യോഗത്തിൽ തീരുമാനമായി. രണ്ടുമാസത്തിലൊരിക്കൽ വാടകയായി 180 രൂപ വാങ്ങുന്നതും ഒഴിവാക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര പോരാട്ടത്തിനൊടുവിൽ ഇടതുപക്ഷം ബിജെപിയുമായി കൂട്ടുചേർന്ന് എടുത്ത ജനവിരുദ്ധ തീരുമാനം പിൻവലിക്കേണ്ടിവന്നു എന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി പറഞ്ഞു. കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതികളും മറ്റു വിഷയങ്ങളും വീണ്ടും ഉയർത്തി പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി വ്യക്തമാക്കി.