വീൽചെയറുകൾ നൽകി
12:41 AM Mar 19, 2023 | Deepika.com
തൃശൂർ: അമല മെഡിക്കൽ കോളജ് ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഓഫ് പീപ്പിൾ വിത്ത് ഡിസെബിലിറ്റി എന്ന സംഘടനയുമായി ചേർന്ന് അംഗപരിമിതരായ 31 പേർക്ക് സൗജന്യമായി വീൽ ചെയറുകൾ നൽകി. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ മുഖ്യാതിഥിയായിരുന്നു. ദേവമാതാ പ്രൊവിൻഷ്യാൾ റവ.ഡോ. ഡേവിസ് പനയ്ക്കൽ അധ്യക്ഷത വഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ജെയ്സണ് മുണ്ടൻമാണി, ഫാ. സോളമൻ കടന്പാട്ടുപറന്പിൽ, അസോ.പ്രഫ. ഡോ. സിന്ധു വിജയകുമാർ, സുമി റോസ്, എന്നിവർ പ്രസംഗിച്ചു.