ബൈക്ക് യാത്രികർക്ക് പരിക്ക്
12:41 AM Mar 19, 2023 | Deepika.com
പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണിൽ കാറും ബൈക്കും തമ്മിൽ കൂട്ടി യിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ചെന്നായപ്പാറ സ്വദേശി സിബിൻ, തെക്കുംകര സ്വദേശി ചന്ദ്രഹാസൻ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. പ്രധാന പാതയിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്ന ബൈക്കിനു പുറകിൽ കാർ ഇടിച്ചാണ് അപകടം.