ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

12:41 AM Mar 19, 2023 | Deepika.com
പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തി​രു​നാ​ൾ ഇ​ന്ന് ആ​ച​രി​ക്കും.

രാ​വി​ലെ 5.30 നും 7.30​നും കു​ർ​ബാ​ന. 10ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ.​ ജി​യോ തെ​ക്കി​നി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ലി​ജോ ബ്ര​ഹ്മ​ക്കു​ളം തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു നേ​ർ​ച്ച​സ​ദ്യ ആ​ശീ​ർ​വ​ദി​ച്ച് വി​ത​ര​ണം ചെ​യ്യും. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ നേ​ർ​ച്ച ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള തേ​ര് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രും.

പീ​ച്ചി: വി​ല​ങ്ങ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ല​ത്തീ​ൻ പ​ള്ളി​യി​ലെ ഉൗ​ട്ടു തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും.
കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ റ​വ. ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. ഫാ. ​ആ​ന്‍റ​ണി ചി​ല്ലി​ട്ട​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ദി​വ്യ​ബ​ലി​യും ന​ട​ന്നു. തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​കും. വി​കാ​രി ഫാ. ​അ​ല​ക്സ് ഇ​ല​ഞ്ഞി​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജൂ​ല​ൻ ചാ​ലാ​വീ​ട്ടി​ൽ, കൈ​ക്കാ​രന്മാ​രാ​യ ജോ​ണ്‍​സ​ണ്‍ പൂ​മു​ഖ​ത്ത്, ജ​സ്റ്റി​ൻ ചാ​ലാ​വീ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. മ​റ്റം: മാ​ർ​ക്ക​റ്റ് റോ​ഡി​ലു​ള്ള വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ക​പ്പേ​ള​യി​ൽ മ​ര​ണ​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​സി​. വി​കാ​രി ഫാ.​ ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​നാ​യി. വി​കാ​രി ​ഫാ.​ ഷാ​ജു ഉൗ​ക്ക​ൻ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ജോ​സ​ഫ് നാ​മ​ധാ​രി​ക​ളെ ആ​ദ​രി​ക്ക​ലും, നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ഉ​ണ്ടായി​രു​ന്നു. ഇ​ട​വ​ക​യി​ലെ ഹോ​ളി​ഫാ​മി​ലി, വിശുദ്ധ ​ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ, വിശുദ്ധ ​ഗോ​ണ്‍​സാ​ല ഗാ​ർ​സി​യ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യി​ലെ ഭാ​ര​വാ​ഹി​ക​ൾ തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.