റോ​ഡ് നി​ർ​മാ​ണം ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു

12:40 AM Mar 19, 2023 | Deepika.com
തൃ​ക്കൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ എ​സ്എം​എ​സ് റോ​ഡി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്കൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ ന​ന്പാ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ​ഫ് ടാ​ജ​റ്റ്, പ​ഞ്ചാ​യ​ത്തം​ഗം ക​പി​ൽ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് 80 ല​ക്ഷ​വും എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് 21 ല​ക്ഷ​വും ചി​ല​വ​ഴി​ച്ചാ​ണ് ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ 640 മീ​റ്റ​റാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്.