തിരുവില്വാമല: കണിയാർകോട് കരിങ്കുറ്റി അയ്യപ്പൻകാവ് താലപ്പൊലി വർണാഭമായി.
ഉച്ചക്ക് ആനപ്പാറയിൽനിന്ന് ആനകൾ, പഞ്ചവാദ്യം എന്നിവയുടെ അകന്പടിയോടെ തെക്കുമുറി ദേശം എഴുന്നള്ളിപ്പ് ആരംഭിച്ച് കാവുപറന്പിൽ അണിനിരന്നു. തിരുവന്പാടി ചന്ദ്രശേഖരൻ കോലമേന്തി, കുനിശേരി അനിയൻമാരാർ പഞ്ചവാദ്യത്തിനും പുതുക്കോട് ഉണ്ണികൃഷ്ണൻ മേളത്തിനും പ്രമാണം വഹിച്ചു. എരവത്തൊടി അർദ്ധനാരീശ്വര ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച വടക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് പഞ്ചവാദ്യം, കുടമാറ്റം എന്നിവക്കുശേഷം കാവിൽ പ്രവേശിച്ച് മേളത്തോടെ സമാപിച്ചു. ഉൗക്കൻസ് കുഞ്ചു വടക്കുമുറിദേശത്തിന്റെ തിടന്പേറ്റി. ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിനും കുത്താന്പുള്ളി മോഹനൻ മേളത്തിനും പ്രമാണം വഹിച്ചു. ചടങ്ങുകൾ രാത്രിയിലും ആവർത്തിച്ചു.
കരിങ്കുറ്റി അയ്യപ്പൻകാവ് താലപ്പൊലി വർണാഭം
12:40 AM Mar 19, 2023 | Deepika.com