സെൽഫി ഡിഫൻസ്
12:40 AM Mar 19, 2023 | Deepika.com
പുന്നയൂർക്കുളം: പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യർഥികളെ മുഖ്യധാര വിദ്യാഭ്യാസം നൽകുന്നതിനായി കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ സെൽഫി ഡിഫൻസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം വടക്കേക്കാട് സിഐ അമൃതരംഗൻ നിർവഹിച്ചു. നസീർ പുന്നൂക്കാവ് അധ്യക്ഷതവഹിച്ചു. ഉമ്മർ അറക്കൽ, പ്രധാനാധ്യാപിക ഫാത്തിമ, ഗോവിന്ദൻ, നാസർ, ഷാജി, ദീപ്തി പ്രസംഗിച്ചു.