നടത്തറ: സമൂഹത്തിലെ നിർധനരായ കുട്ടികളെ കണ്ടെത്തി അവർക്ക് നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ തൃശൂർ ഈസ്റ്റ് ഉപജില്ലാ പരിധിയിലെ നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തി.
നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി ഹാപ്പി നഗറിൽ ഭാരത് സൗകട്സ് ആൻഡ് ഗൈഡ്സിന്റെ ദേശീയ കമ്മീഷണർ ഡോ. എസ്. സുകുമാരൻ നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവിയുടെ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മീഷണർ ഇ.യു. രാജൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ തൃശൂർ എഇഒ പി.എം. ബാലകൃഷണൻ, ജില്ലാ സെക്രട്ടറി ശരത് കാന്ത്, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് മെന്പർ കെ.വി. സജു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരി, സുധിഷ് കുമാർ, അസി. കമ്മീഷണർ വി.എസ്. ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹഭവനം ശിലാസ്ഥാപനം
12:40 AM Mar 19, 2023 | Deepika.com