തൃശൂർ: ജമ്മുകാശ്മീരിൽ നടക്കുന്ന അഖിലേന്ത്യ പോലീസ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പോലീസ് ടീം സെമിയിലെത്തി. സിഐഎസ്എഫിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കടന്നത്. കേരള പോലീസിലെ സുഖിലാണ് വിജയ ഗോൾ നേടിയത്.
പ്രീ ക്വാർട്ടർ മത്സരത്തിൽ ജമ്മുകാശ്മീർ പോലീസിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്.
മുഴുവൻ സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയായതിനെ തുടർന്ന് പെനാൽറ്റിയിലാണ് 4-2ന് കേരള പോലീസ് വിജയിച്ചത്. സെമിയിൽ ഇന്ന് കേരള പോലീസ് ആസാം റൈഫിൾസിനെ നേരിടും.
ഓൾ ഇന്ത്യ പോലീസ് ചാന്പ്യൻഷിപ്പ്: കേരള പോലീസ് സെമിയിൽ
12:40 AM Mar 19, 2023 | Deepika.com