റ​ബ​ർ​തോ​ട്ട​ത്തി​ൽ നിലയുറപ്പിച്ചത് ഇ​രു​പ​തി​ല​ധി​കം ആ​ന​ക​ൾ! കാ​ട്ടാ​നഭീ​തി​യൊ​ഴി​യാ​തെ പാ​ല​പ്പി​ള്ളി

12:39 AM Mar 19, 2023 | Deepika.com
പാ​ല​പ്പി​ള്ളി: തോ​ട്ട​ത്തി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി ഭീ​തി പ​ര​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ ഹാ​രി​സ​ണ്‍ ക​ന്പ​നി​യു​ടെ 90 ഫീ​ൽ​ഡി​ലാ​ണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 20ഓ​ളം ആ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ കാ​ടി​റ​ങ്ങി​യ ആ​ന തോ​ട്ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ടാ​പ്പിം​ഗ് ന​ട​ത്താ​തെ മ​ട​ങ്ങി. ഒ​റ്റ​യാ​യും കൂ​ട്ട​മാ​യും ആ​ന​ക​ൾ നി​ന്ന​തോ​ടെ ആ​ക്ര​മ​ണ ഭീ​തി​യി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. പി​ള്ള​ത്തോ​ടി​നു സ​മീ​പ​ത്തെ ആ​ന​ത്താ​ര​യി​ലൂ​ടെ​യാ​ണ് ഇ​ന്നും ആ​ന​ക​ൾ തോ​ട്ട​ത്തി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്പി​ൽ പെ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞു തൊ​ഴി​ലാ​ളി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റ​തും ആ​ന​ത്താ​രി​ക്കു സ​മീ​പ​മാ​ണ്. കാ​ടി​റ​ങ്ങു​ന്ന ആ​ന​ക്കൂ​ട്ടം പ​ക​ൽ സ​മ​യ​ത്തും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.

രാ​വി​ലെ മു​ത​ൽ തോ​ട്ട​ങ്ങ​ളി​ൽ ചി​ന്നം​വി​ളി​ച്ചു ന​ട​ക്കു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ഉ​ച്ച​യോ​ടെ കാ​ടു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ന​ക​ൾ സ്ഥി​ര​മാ​യി പോ​കു​ന്ന പാ​ത​യോ​ര​ത്ത് മു​ൻ​ക​രു​ത​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.