ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയെ ദീർഘകാലം നയിച്ച ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം ക്രൈസ്തവ സഭകൾക്കും പൊതുമൂഹത്തിനും തീരാനഷ്ടമെന്ന് കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടന സമിതി. മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ കരുവള്ളിക്കാട് കുരിമല തീർഥാടന സമിതിയും ചുങ്കപ്പാറ ഐക്യ ക്രിസ്തീയ ഫോറവും അനുശോചിച്ചു.
കരുവള്ളിക്കാട് കുരിശുമല തീർഥാടനത്തെ മാർ പവ്വത്തിൽ ഏറെ പ്രോത്സാഹിപ്പിച്ചു. വിശുദ്ധ തോമാശ്ലീഹയുടെ പേരിലുള്ള കുരിശുമലയിലേക്കു ഭക്തിനിർഭരമായ യാത്ര നടത്തുന്നതിലെ അനുഗ്രഹം അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നാല്പതാം വെള്ളിയാഴ്ചകളിൽ നടക്കുന്ന കുരിശുമല യാത്രയിൽ പലതവണ അദ്ദേഹം തന്നെ നേതൃത്വം നൽകി.
കരുവള്ളിക്കാട് സെന്റ് തോമസ് മൗണ്ട് തീർഥാടനത്തെയും പ്രോത്സാഹിപ്പിച്ചു
10:23 PM Mar 18, 2023 | Deepika.com