ബി​ഷ​പ്പു​മാ​ർ അ​നു​ശോ​ചി​ച്ചു

10:22 PM Mar 18, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ വി​വി​ധ സ​ഭ ബി​ഷ​പ്പു​മാ​ർ അ​നു​ശോ​ചി​ച്ചു.പ​ര​ന്ന വാ​യ​ന​യും ഉ​ദാ​ത്ത​മാ​യ ചി​ന്ത​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ വി​ശാ​ല​ത​യും സ്നേ​ഹ​ത്തോ​ടെ​യു​ള്ള ഐ​ക്യ​ചി​ന്ത​യു​മാ​ണ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​നെ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ ശ്രേ​ഷ്ഠ​നാ​ക്കി​യ​തെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സീ​നി​യ​ർ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ നി​ല​പാ​ടു​ക​ളെ ശ​ക്ത​വും സു​ദൃ​ഢ​വു​മാ​ക്കു​ന്ന​തി​നു മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ൽ വ​ഹി​ച്ച പ​ങ്ക് വി​സ്മ​രി​ക്കാ​നാ​കു​ന്ന​ത​ല്ലെ​ന്ന് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ സ​ഭ​യെ വെ​ല്ലു​വി​ളി​ക​ളു​ടെ മ​ധ്യ​ത്തി​ൽ തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെ ന​യി​ച്ച ആ​ത്മീ​യാ​ചാ​ര്യ​നാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലെ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​ഡ്യ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം, പ്ര​തി​നി​ധി സ​ഭാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ എ​ന്നി​വ​ർ പ​റ​ഞ്ഞു.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ മാ​ർ​പ്പാ​പ്പ​യി​ൽ നി​ന്നു നേ​രി​ട്ട് അ​ഭി​ഷേ​കം സ്വീ​ക​രി​ച്ച മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സ​ഭ​യു​ടെ കി​രീ​ടം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നു സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് തോ​മ​സ് ശ​മു​വേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.