കരുവാരകുണ്ട്: വാഹനാപകടത്തിൽ മരിച്ച തുവൂർ പാലക്കൽവെട്ടയിലെ ചക്കിങ്ങൽ മനോജിന്റെ കുടുംബത്തിന് സിപിഎം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന വീടിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പാർട്ടി വണ്ടൂർ ഏരിയ സെക്രട്ടറി ബി.മുഹമ്മദ് റസാഖ് വീടിന്റെ കട്ടിളവയ്പ്് നിർവഹിച്ചു.
33 കാരനായ മനോജ്, ശിവരാത്രി ദിനത്തിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. തന്റെ കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതമായ വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് മനോജ് യാത്രയായത്. പിന്നീട് കുടുംബത്തിന് വീട് നിർമിച്ചു നൽകുക എന്ന ദൗത്യം സിപിഎം ലോക്കൽ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കിളിയത്ത് മുഹമ്മദ്, പറവെട്ടി ഹംസ, കെ.വി.സുധിൻ, വി.കെ.ശിഹാബ്, പി.ഷാഫി, ഇബ്രാഹിം, കെ.പി.നിജേഷ്, ഫിലിപ്പ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
നിർധന കുടുംബത്തിനു വീട് നിർമിച്ചു നൽകുന്നു
11:42 PM Mar 17, 2023 | Deepika.com