പുലാമന്തോൾ: കാൻസർ രോഗികൾക്കു തലമുടി മുറിച്ചു നൽകി ആറാംക്ലാസ് വിദ്യാർഥിനി മാതൃകയായി. ചെമ്മല എയുപി സ്്കൂളിലെ ആറാംതരത്തിൽ പഠിക്കുന്ന ആൻവിയ ചക്കുങ്ങൽ ആണ് തൃശൂർ അമല കാൻസർ ആശുപത്രിയിലെ രോഗികൾക്കായി തന്റെ തലമുടി മുറിച്ചു നൽകിയത്. കഴിഞ്ഞ ഒരു വർഷമായി ആൻവിയ മുടി വളർത്തിയത് കാൻസർ രോഗികൾക്കു വേണ്ടിയായിരുന്നു.
തലമുടി ദാനം നൽകിയതിൽ അഭിമാനം കൊള്ളുകയാണ് ഈ മിടുക്കി. കുണ്ടറക്കൽപടി ചാമക്കുണ്ട് ചക്കുങ്ങൽ വീട്ടിൽ ലിന്േറാ- ജീന ദന്പതിമാരുടെ മൂന്നു മക്കളിൽ മുതിർന്ന കുട്ടിയാണ് പതിനൊന്നുവയസുകാരിയായ ആൻവിയ. കഴിഞ്ഞവർഷം ഇതേ വിദ്യാലയത്തിലെ കൂട്ടുകാരി വൈഗ മുടി ദാനം ചെയ്തിരുന്നു. ഇതോടെയാണ് ആൻവിയയ്ക്കും കാൻസർ രോഗികൾക്കു തന്നാലാവുന്നതു എന്തെങ്കിലും ചെയ്യണമെന്നു ചിന്തയുദിച്ചത്. ആൻവിയുടെ ഇഷ്ടപ്രകാരമാണ് തലമുടി ദാനം ചെയ്തത് മാതാപിതാക്കൾ പറയുന്നു.
കാൻസർ രോഗികൾക്കു തലമുടി ദാനം ചെയ്തു ആൻവിയ
11:42 PM Mar 17, 2023 | Deepika.com