പെരിന്തൽമണ്ണ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് സംസ്ഥാന, ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും പെരിന്തൽമണ്ണ മാർച്ചന്റസ് യൂത്ത് വിംഗ് നാല്പതാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനവും പെരിന്തൽമണ്ണ വ്യാപാര ഭവനിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
റൂബി ജൂബിലി സമാപന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ് മൂസു ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താജുദീൻ ഉറുമഞ്ചേരി, ജില്ലാ യൂത്ത് ജനറൽ സെക്രട്ടറി ബഹറാൻ ഷമീം, അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാലിമാർ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
റൂബി ജൂബിലി സമാപനവും യൂത്ത് വിംഗ് നേതാക്കൾക്ക് സ്വീകരണവും
11:42 PM Mar 17, 2023 | Deepika.com