മഞ്ചേരി: ഉംറ നിർവഹിക്കാൻ പുറപ്പെട്ട മഞ്ചേരി കാരക്കുന്നിലെ പൗരപ്രമുഖനും ജാമിഅ ഇസ്ലാമിയ്യ സെക്രട്ടറിയുമായ എം.അബ്ദുൾ ലത്തീഫ് (കുഞ്ഞാപ്പ - 65) മക്കയിൽ അന്തരിച്ചു. രണ്ടാഴ്ച മുന്പാണ്് കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ പുറപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ മദീനയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. തൃക്കലങ്ങോട് റേഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. കാരക്കുന്ന് ജംഗ്ഷൻ ജുമാമസ്ജിദിന്റെയും മദ്രസയുടെയും പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം മക്കയിൽ നടത്തി. ഭാര്യ: സക്കീന (നിലന്പൂർ). മക്കൾ: മുഹമ്മദ് ഫായിസ്, ബഷായിറ, ബാസിമ. മരുമകൻ: ആഷിഖ് (മരത്താണി). സഹോദരങ്ങൾ: അബ്ദുൾ കരീം, ചേക്കുട്ടി, അബ്ദുൾ ജലീൽ.
ഉംറ തീർഥാടകനായ മഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു
10:58 PM Mar 17, 2023 | Deepika.com