മഞ്ചേരി : ഡോ.ടി.എം ഷൗക്കത്തലി മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റണ്‍, ഫുട്ബോൾ ടൂർണമെന്റുകളിൽ മന്പാട് എംഇഎസും മഞ്ചേരി യൂണിറ്റി വിമൻസ് കോളജും ചാന്പ്യൻമാരായി.
വനിത ഷട്ടിൽ ബാഡ്മിന്റണ്‍ സിംഗിളിൽ ലൂസിയ (യൂണിറ്റി, മഞ്ചേരി), ഷാഹിദ (മന്പാട് എംഇഎസ്), ഫർസാന (മലബാർ, വേങ്ങര) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഷട്ടിൽ ബാഡ്മിന്റണ്‍ ടീം ചാന്പ്യൻഷിപ്പിൽ മന്പാട് എംഇഎസ് കോളജ് ഒന്നാം സ്ഥാനവും മഞ്ചേരി യൂണിറ്റി കോളജ് രണ്ടാം സ്ഥാനവും വേങ്ങര മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം മന്പാട് കോളജും രണ്ടാം സ്ഥാനം യൂണിറ്റി കോളജും മൂന്നാം സ്ഥാനം വേങ്ങര മലബാർ കോളജും നേടി. മാനേജർ ഒ.അബ്ദുൾഅലി ഉദ്ഘാടനവും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ സമ്മാനദാനവും നടത്തി. കായികാധ്യാപകൻ ഹംറാസ് അഹ്മദ്, ഷബീർമോൻ, അബ്ദുസലാം, ടി.ടി അബ്ദുറസാഖ്, ഡോ. എ.കെ ഷാഹിനമോൾ, ആദം താനാരി, ജനറൽ ക്യാപ്റ്റൻ നിഷാന ഷെറിൻ, സ്റ്റാഫ് സെക്രട്ടറി സി. ജസീന എന്നിവർ പ്രസംഗിച്ചു.
മന്പാട് എംഇഎസും മഞ്ചേരി യൂണിറ്റി കോളജും ചാന്പ്യൻമാൻ
12:10 AM Mar 17, 2023 | Deepika.com