കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
4,00,387രൂപ ചെലവിൽ 13 വിദ്യാർഥികൾക്കാണ് ലാപ്ടോപുകൾ നല്കിയത്. കേച്ചേരി പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ലാപ്ടോപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ജോസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ബിന്ദു ഫ്രാൻസിസ് പദ്ധതി വിശദീകരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ സുനിത ഉണ്ണികൃഷ്ണൻ, ഹസനുൽ ബന്ന, മേഗി ജോണ്സണ്, പഞ്ചായത്തംഗങ്ങളായ ജൂലറ്റ് വിനു, ടി.പി. പ്രജീഷ്, പി.എസ്. സന്ദീപ്, വി.പി. ലീല എന്നിവർ സംസാരിച്ചു.
പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ
സംഭവത്തിൽ യുവാവ് അറസ്റ്റിൽ
തിരുവല്ല: തിരുമൂലപുരം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ പ്രവീണി(20)നെയാണ് അറസ്റ്റു ചെയ്തത്.
തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരുവർഷമായി പ്രവീണിനു ബന്ധമുണ്ടായിരുന്നതായും ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ലാപ്ടോപ്പുകൾ വിതരണം ചെയ്തു
12:57 AM Mar 04, 2023 | Deepika.com