അയ്യന്തോൾ: മിനിമം കൂലി കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ടു ഖാദി തൊഴിയാളികൾ കളക്ടറേറ്റിലേക്കു മാർച്ചും ധർണയും നടത്തി.
സംസ്ഥാനത്തെ തൊഴിലാളികൾക്കു 13 മാസമായി മിനിമം കൂലി കിട്ടിയിട്ടില്ലെന്ന് കേരള ഖാദി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസഫ് പെരുന്പിള്ളി പറഞ്ഞു. രണ്ടുവർഷമായി ഇൻസെന്റീവും കുടിശികയാണ്. പുതിയ ബജറ്റിലും
ആശ്വാസംപകരുന്ന ഒന്നുംതന്നെയില്ല.
കുടിശിക വിഷയത്തിൽ കടുത്ത നടപടികളിലേക്ക് ഖാദി തൊഴിലാളികൾ കടക്കുന്നതിന്റെ മുന്നോടിയായാണു തൊഴിലാളികൾ മാർച്ച് നടത്തിയത്. പതിനഞ്ചു മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് കേരള ഖാദി വർക്കേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
എം.പി. വത്സല, സി.കെ. ലളിത, സി.വി. ലില്ലി, ഗിരിജലാൽ, സി.കെ. ചന്ദ്രമതി, എൻ.എൻ. രാധ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ഖാദി തൊഴിലാളികൾ കളക്ടറേറ്റ് മാർച്ച് നടത്തി
12:59 AM Feb 09, 2023 | Deepika.com