കൊടുങ്ങല്ലൂർ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) "ആസാദിസാറ്റ്' നാളെ ഭ്രമണപഥത്തിലെത്തുമ്പോൾ അഴീക്കോ ട് സീതി സാഹിബ് മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് അഭിമാന മുഹൂർത്തം.
കോഡിംഗിലും ഉപഗ്രഹ ഭാഗങ്ങൾ വികസിപ്പിക്കുന്നതിലും പങ്കാളികളായ ഈ 10 മിടുക്കികൾ ഉപഗ്രഹ വിക്ഷേപണം തത്സമയം വീക്ഷിക്കുന്നതിനായി ഐസ്ആർഒ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് കേരളത്തിൽ നിന്നും ഇന്ന ലെ യാത്ര തിരിച്ചു. ഇവരു ടെ കൂടെ അധ്യാപകരും ഉപഗ്രഹ വിക്ഷേപണം തത്സമയം വീക്ഷി ക്കും.
ഐഎസ്ആർഒയും നീതി ആയോഗും സംയുക്തമായി സ് പോൺസർ ചെയ്യുന്ന "ആസാദി സാറ്റ് 2.0' എന്ന ഉപഗ്രഹ വിക്ഷേ പണം യാഥാർഥ്യമാകുന്നതോടെ ബഹിരാകാശ ദൗത്യത്തിന്റെ മേഖലയിൽ പുതിയ ചരിത്രം, സൃഷ്ടിക്കുകയാണു സീതിസാഹിബ് മെമോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ മിടുക്കികൾ.
ഈ ദൗത്യത്തിന്നായി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 75 സ്കൂളുകളിൽ കേരളത്തിൽ നിന്നുള്ള ഏക സ്കൂളാണു കൊടുങ്ങല്ലൂർ അഴീക്കോടുള്ള സീതി സാഹിബ് മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂൾ.
ബഹിരകാശ ദൗത്യത്തിൽ അഴീക്കോട് സീതിസാഹിബിലെ വിദ്യാർഥിനികളും
12:59 AM Feb 09, 2023 | Deepika.com