കടുപ്പശേരി: ബൈബിൾ കത്തിച്ചതിനെതിരെ കടുപ്പശേരി തിരുഹൃദയ ഇടവക സമൂഹം പ്രതിഷേധിച്ചു. യോഗത്തിൽ വികാരി ഫാ. റോബിൻ പാലാട്ടി അധ്യക്ഷത വഹിച്ചു.
കൈക്കാരൻ സാബു വടക്കുംചേരി, കേന്ദ്രസമിതി പ്രസിഡന്റ് ജോബി മാളിയേക്കൽ, മതബോധന പ്രധാനധ്യാപകൻ തോമസ് എടപ്പിള്ളി, ഡെയ്സി ജോസ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിനുശേഷം ഇടവകാംഗങ്ങൾ പ്രതിഷേധ റാലി നടത്തി.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി;
പഞ്ചായത്തംഗത്തിന് രക്ഷകരായി പോലീസ്
കാട്ടൂർ: ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയ ജനപ്രതിനിധിയുടെ ജീവൻ രക്ഷിച്ച് കാട്ടൂർ പോലീസ് സ്റ്റേഷൻ ഓഫീസർ മഹേഷ് കുമാറും സംഘവും. കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും പഞ്ചായത്തംഗവുമായ ഷീജാ പവിത്രനാണ് കാട്ടൂർ സിഐ മഹേഷ് കുമാറും കൂട്ടരും തുണയായത്. കഴിഞ്ഞ ദിവസം രാത്രി തളിയപ്പാടത്ത് എംപി ഹാളിൽ വിവാഹത്തലേന്നത്തെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷീജാ പവിത്രൻ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ കയറി. ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പരിപാടിക്കെത്തിയ സിഐയും അഡീഷണൽ എസ്ഐയും മറ്റു പോലീസുകാരും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. ഷീജയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി.
ബൈബിൾ കത്തിച്ചതിനെതിരെ പ്രതിഷേധിച്ചു
12:59 AM Feb 09, 2023 | Deepika.com