പുത്തൂർ: ദേശീയ വദന ആരോഗ്യ പരിപാലന പരിപാടിയുടെ ഭാഗമായി വെള്ളാനിക്കര സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ കൈനൂരിർ ബിഎസ്എഫ് ക്യാമ്പിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളാനിക്കര സിഎച്ച്സി ദന്ത ഡോക്ടർ ലിനി, ചേലക്കര സിഎച്ച്സിയിലെ ദന്ത ഡോ. ശ്രീല എന്നിവർ ക്യാമ്പിൽ പരിശോധന നടത്തുകയും ദന്ത പരിപാലനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. പരിപാടിയിൽ വെള്ളാനിക്കര സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, പുത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ പബ്ലിക് ഹെൽത്ത് നേഴ്സ് തുടങ്ങിയവർ പരിശോധന നടത്തി.
ക്രൈസ്റ്റ് കിംഗ് കോൺവന്റ്
ഇഎംഎൽപി സ്കൂൾ വാർഷികം
പാവറട്ടി: ക്രൈസ്റ്റ് കിംഗ് കോൺവന്റ് ഇഎംഎൽപി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ആന്റണി വേലത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ജോഫി സമ്മാനങ്ങൾ വിതരണം ചെയ്തു. സിഎംസി നിർമല പ്രോവിൻസ് കൗൺസിലർ സിസ്റ്റർ മേരിയറ്റ്, പ്രധാന അധ്യാപിക സിസ്റ്റർ തേജ, പിടിഎ പ്രസിഡന്റ് ഷെബി തോമസ്, ജനപ്രതിനിധികളായ മിനി ലിയോ തുടങ്ങിയവർ പ്രസംഗിച്ചു.
കൈനൂർ ബിഎസ്എഫ് ക്യാമ്പിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
12:56 AM Feb 09, 2023 | Deepika.com